ഇന്റർനെറ്റ് ഇല്ലാത്ത ഒരു കാലത്തെ ആലോചിക്കാൻ പോലും കഴിയാത്ത ആളുകളാണ് നാമെല്ലാവരും. കാരണം ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിക്കുകയാണ്. ഒരു സെക്കൻഡ് പോലും ഇന്റർനെറ്റില്ലാതെ ജീവിക്കാൻ കഴിയാത്ത രീതിയിലേക്കാണ് മാറികൊണ്ടിരിക്കുന്നത്. ലോകത്തുള്ള മുഴുവൻ കാര്യങ്ങളും ഇതിൽ നിന്ന് ലഭിക്കുമെന്നതിനാൽ തന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന മുത്തച്ഛൻമാർ വരെ ഇന്നിതിന് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് കൊണ്ട് ഗുണങ്ങൾ ധാരാളമുണ്ടെങ്കിലും ദോഷങ്ങളും കുറവല്ല.മിക്ക ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്താണ് ഇന്റർനെറ്റ് എന്നും അത് എങ്ങനെയാണ് വർക് ചെയ്യുന്നതെന്നും അതിലൂടെ ഡാറ്റകൾ എങ്ങനെയാണ് ട്രാൻസ്ഫർ ചെയ്യപ്പെടുന്നതെന്നും വ്യക്തമായ ധാരണ ഇല്ലാത്തവരാണ്.
എന്താണ് ഇന്റർനെറ്റ്?
ടാറ്റകളെ പരസ്പരം കൈമാറുന്നതിന് ലോകത്തുള്ള മുഴുവൻ കമ്പ്യൂട്ടറുകളെയൊ അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ് വർകുകളെയോ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയൊരു നെറ്റ് വർക്കിനെയാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ നെറ്റ് വർക്കുകളുടെ നെറ്റ് വർക്കാണ് ഇന്റർനെറ്റ്. വിൻ്റ് കർവ്, ബോബ് കാൻ എന്നീ രണ്ട് കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ ആണ് ഇന്റർനെറ്റ് കണ്ടുപിടിച്ചത്. അമേരിക്കൻ മിലിട്ടറി ആവശ്യത്തിന് വേണ്ടിയാണ് ആദ്യമായി ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്.
ഇന്റർനെറ്റ് എങ്ങനെയാണ് വർക് ചെയ്യുന്നത്?
മിക്ക ആളുകളും വിചാരിക്കുന്നത് സാറ്റലൈറ്റ് വഴിയാണ് ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ കരയിലൂടെയും കടലിലൂടെയുമുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയാണ് ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം..ഡാറ്റ സെന്ററുകളിൽ നിന്നും നമുക്കാവശ്യമായ ഡാറ്റ ഒപ്റ്റിക്കൽ ഫൈബർസിന്റെ വലിയൊരു ശൃംഖല യിലൂടെയാണ് നമ്മളിലേക്ക് എത്തുന്നത്. നമ്മുടെ ഡിവൈസുകളിൽ (കംമ്പ്യൂട്ടർ, ഫോൺ, etc..) ഇൻർനെറ്റ് ഓണാകുമ്പോൾ നമ്മുടെ അടുത്തുള്ള ടവറുകളിൽ എത്തിയ ഇലക്ട്രിക് സിഗ്നലുകളെ റേഡിയോ സിഗ്നലുകൾ ആക്കിമാറ്റിയിട്ടാണ് നമ്മുടെ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും എത്തിക്കുന്നത്. ഇങ്ങനെയാണ് ഇന്റർനെറ്റ് വർക് ചെയ്യുന്നത്.
ഇന്റർനെറ്റിലൂടെ എങ്ങനെയാണ് ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്?
കൊറിയർ വഴി സാധനങ്ങൾ നമ്മുടെ വീട്ടിൽ എത്തുന്നതിന് നമുക്കൊരു അഡ്രസ്സ് ആവശ്യമാണല്ലോ..അതുപോലെത്തന്നെ പാക്കറ്റുകൾ ആക്കിയിട്ടുമാണല്ലോ സാദനങ്ങൾ എത്തുന്നത്...ഇതേ രൂപത്തിലാണ് ഇന്റർനെറ്റിലൂടെ ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുമ്പോഴും സംഭവിക്കുന്നത്. ഇന്റർനെറ്റിലൂടെ ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു അഡ്രസുണ്ട് അതാണ് ഐ പി അഡ്രസ്സ്. അയക്കുന്ന കമ്പ്യൂട്ടറിനും അത് സ്വീകരിക്കുന്ന കമ്പ്യൂട്ടറിനും ഐ പി അഡ്രസ്സ് ഉണ്ടാവും. ഏതെങ്കിലും ഒരു നെറ്റ് വർകിന് കണക്റ്റ് ചെയ്യുമ്പോഴാണ് ഈ ഐ പി അഡ്രസ്സ് ലഭിക്കുന്നത്. അല്ലാതെ ഒരു കംമ്പ്യൂട്ടറിന് സ്ഥിരമായി ഒരേ ഐ പി അഡ്രസ്സ് ആയിരിക്കില്ല. അതായത് ഒരു ഫോണിൽ നിന്നും ഹോട്ട്സ്പോട്ട് വഴി മറ്റൊരു ഫോൺ കണക്റ്റ് ചെയ്യുമ്പോൾ ഐപി അഡ്രസ്സ് കൊടുക്കുന്നത് ഈ മൊബൈൽ ഹോട്ട്സ്പോട്ട് ആയിരിക്കും. മൊബൈലിൽ ഡാറ്റ ഓണാകുമ്പോൾ ഐപി അഡ്രസ്സ് കൊടുക്കുന്നത് ഇന്റർനെറ്റ് സർവീസ് പ്രോവൈഡറും ആയിരിക്കും. അതുപോലെ തന്നെ ഡാറ്റകൾ പല പാക്കറ്റുകൾ ആയാണ് ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്.
എന്താണ് ഇന്റർനെറ്റ് പാക്ക്?
ഇന്റർനെറ്റ് തികച്ചും ഫ്രീയാണ്! പിന്നെന്തിനാണ് ഇന്റർനെറ്റ് ഉപയോഗിക്കാൻ ക്യാഷ് കൊടുക്കുന്നത്?
ഇന്റർനെറ്റ് കണക്റ്റ് ചെയ്ത രണ്ട് കമ്പ്യൂട്ടറുകളുടെ ഇടയിൽ ഒരു കമ്പ്യൂട്ടർ വെച്ച് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആ പാക്കിലുള്ള ഇന്റർനെറ്റ് മാത്രമേ അതിലൂടെ കടന്നു പോവുകയൊള്ളൂ. അതിലൂടെ ഇന്റർനെറ്റ് കടന്നു പോകാനുള്ള വഴി തടഞ്ഞുവെക്കുകയാണിവിടെ ചെയ്യുന്നത്. അതാണ് നാമെല്ലാവരും പറയുന്ന ഇന്റർനെറ്റ് പാക്ക്. ഇന്റർനെറ്റ്
ഞമ്മൾ ഓരോ പാക്ക് ഇന്റർനെറ്റ് റീച്ചാർജ് ചെയ്യുമ്പോഴും അതിനുള്ള പൈസയല്ല ഞമ്മൾ അടക്കുന്നത്. അത് ഞമ്മളിലേക്കെത്തിക്കുന്നതിൻ്റെ സർവീസ് ചാർജ് ആയിട്ടാണ് ഞമ്മൾ പേ ചെയ്യുന്നത്.
ഇന്റർനെറ്റിനെ ആരാണ് നിയന്ത്രിക്കുന്നത്?
ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ ഒരു പ്രത്യേക ഏജൻസി ഇല്ല എന്നതാണ് യാഥാത്ഥ്യം. ആരാണോ കമ്പ്യൂട്ടറുകളെ കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്നത് അവരായിരിക്കും അതിനെ നിയന്ത്രിക്കുന്നത്.
ഇന്റർനെറ്റിനെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ കൂടുതൽ വിവരങ്ങളും മറ്റും അറിയുന്നതിന് ഗൂഗിൾ, യൂടൂബ് നോക്കി മനസ്സിലാക്കുക.
Post a Comment