ഇൻ്റർനെറ്റിലൂടെ വരുമാനം നേടാനുള്ള വ്യത്യസ്ത വഴികൾ

പലരും ഇന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുന്നതും, കൂടുതൽ തട്ടിപ്പുകളും നടക്കുന്ന ഒരു മേഖലയാണ് ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കുക എന്നത്. തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ യഥാർത്ഥ സാധ്യതകൾ മനസ്സിലാക്കി ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഗൂഗിളിൻ്റെ ആഡ്സെൻസ് സേവനം ഇതിനൊരു മികച്ച ഉദാഹരണമാണ്. യഥാർത്ഥത്തിൽ ഗൂഗിൾ നിലനിന്നു പോവുന്നത് തന്നെ ഇതുകൊണ്ടാണെന്ന് പറയാം. 
ഓൺലൈനിലെ യഥാർത്ഥവും തട്ടിപ്പല്ലാത്തതുമായ വ്യതസ്ത മേഖലകളെ പരിചയപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 
നമുക്കറിയാം ഇന്നത്തെ കാലത്ത് ഓൺലൈൻ മണി മൈകിങ്ങിനെ കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ ധാരാളം വഴികൾ ലഭിക്കുമെങ്കിലും മിക്കതും തട്ടിപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ പലരും ഓൺലൈനിൽ ജോലി ഉണ്ടെന്നറഞ്ഞാൽ തന്നെ അത് തട്ടിപ്പാണെന്ന് പറയും. ഇതിനായി മാത്രം ഇരിക്കുന്നവർ ധാരാളമുണ്ടെങ്കിലും മിക്കതും തട്ടിപ്പായത് കൊണ്ട് തന്നെ മിക്ക ആളുകൾക്കും ഈ മേഖലയിൽ വലിയ തോതിലുള്ള താല്പര്യം കാണിക്കില്ല. ചിലപ്പോ അതിലും കൂടുതൽ പണം കിട്ടുന്ന മറ്റൊരു ജോലി ഉള്ളവരും ഇതിലേക്ക് വരാൻ മടിക്കും. സോഷ്യൽ മീഡിയകളിൽ ഉയർന്ന തോതിലുള്ള ഫോളോവേഴ്സിനെ ഉണ്ടാക്കിക്കൊണ്ട് വന്നാൽ ഓൺലൈനിലൂടെയുള്ള പണം സമ്പാദിക്കൽ വളരെ എളുപ്പമാവും. പ്രാഥമിക ഘട്ടത്തിൽ കുറച്ചു കഷ്ടപ്പെട്ട് പണിയെടുത്താൽ പിന്നീട് മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന ഒരു മേഖലയാണിത്. ഓൺലൈനിൽ സാധ്യതകൾ ഒരുപാടുണ്ടെങ്കിലും അത് മനസ്സിലാക്കി, അതിന്റെ സാധ്യതകൾ അറിഞ്ഞുകൊണ്ട് അതിനെ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് എല്ലാവരുടെയും പ്രശ്നം. 

1. അഫ്ലിയേറ്റ് മാർക്കറ്റിംഗ് 
ഇന്ന് ലോകത്ത് ഏറ്റവും മികച്ച രീതിയിൽ വരുമാനം സമ്പാദിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണിത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ വേബിനാറുകളും ഓൺലൈൻ കോഴ്സുകളും തകൃതിയായ്‌ നടക്കുന്നുണ്ട്. അതായത് ഇന്ന് ലോകത്ത് ഇതിന്റെ സാധ്യതകൾ ഏറെയാണ്. സമ്പാദിക്കാനുള്ള ഒരു 
ഏതെങ്കിലും കമ്പനികളുടെ സാധനങ്ങൾ വിറ്റു കഴിഞ്ഞാൽ അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് അഫ്ലിയേറ്റ് മാർക്കറ്റിംഗ് എന്ന രീതി. ഇപ്പൊ മിക്ക കമ്പനികളിലും ഇൗ രീതി ലഭ്യമാണ്. എല്ലാ കമ്പനികളിലും വ്യത്യസ്ത ശതമാനം അടിസ്ഥാനമാക്കിയാണ് കമ്മീഷൻ ലഭിക്കുക. നല്ല രീതിയിൽ കമ്മീഷൻ ലഭിക്കുന്ന കമ്പനികളും ഇന്ന് നിലവിലുണ്ട്. അഫ്ലിയേറ്റ് മാർക്കറ്റിംഗ് ഉപയോഗിച്ച് അതിന്റെ സാധ്യതകൾ മനസ്സിലാക്കി ധാരാളം ആളുകൾ വ്യത്യസ്ത കമ്പനികളിലൂടെ നല്ല രീതിയിൽ പണം സമ്പാദിക്കുന്നുണ്ട്. പ്രത്യേകിച്ച് ആമസോണിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും. മറ്റു മിക്ക കമ്പനികളിലും ഇന്ന് ധാരാളമായി അഫ്ലിയേറ്റ് മാർക്കറ്റിംഗ് കണ്ടുവരുന്നുണ്ട്. നമുക്ക് എന്തെങ്കിലും ഓൺലൈനിലൂടെ പർച്ചേഴ്‌സ് ചെയ്യണമെങ്കിൽ ആ സാധനത്തിന്റെ ലിങ്ക് അഫ്ലിയേറ്റ് അക്കൗണ്ടിൽ കൊണ്ടുവന്ന് അഫ്ലിയേറ്റ് ലിങ്കാകി അതിലൂടെ സാധനം വാങ്ങിയാലാണ് കമ്മീഷൻ ലഭിക്കുക. ഓൺലൈനിൽ നല്ല രീതിയിലുള്ള ഫോളോവേഴ്സിനെ ഉണ്ടാക്കിയെടുത്താൽ നല്ല രീതിയിലുള്ള വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാകാൻ സാധിക്കും. അതുപോലെ തന്നെ ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന കുടുംബക്കാരെ ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങലും. ഇത് വരെ ഇത് ചെയ്ത് തുടങ്ങാത്തവർ ഇന്ന് തന്നെ തുടങ്ങുക. നല്ലൊരു അവസരമാണ്. തീർച്ചയായും അതിന്റെ ഉപകാരം ലഭിക്കുന്നതാണ്.

2. യൂട്യൂബ് ചാനൽ
കുറച്ചു കാലം മുമ്പ് വരെ അധിക പേരും യുട്യൂബിൽ വീഡിയോ കാണുന്നവരായിരുന്നു. പക്ഷേ സുലഭമായി കിട്ടുന്ന ഇന്റർനെറ്റ് കൊണ്ടും ഇൗ ലോക്സൗണിൽ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തിക്കൊണ്ടും അല്ലാതെയും ഇന്ന് മിക്ക ആളുകളും സ്വയം വീഡിയോ കണ്ടെന്റ് തയ്യാറാക്കി വീഡിയോ യൂടൂബിൽ അപ്‌ലോഡ് ചെയ്യുന്ന ക്രിയേറ്റേർസ് ആയിരിക്കുകയാണ്. ഇതിലെ മോണിറ്റൈസേഷൻ എനേബ്ൾ ചെയ്ത് ഗൂഗിൾ ആഡ്സെൻസുമായി കണക്റ്റ് ചെയ്താണ് വരുമാനം ലഭിക്കാൻ തുടങ്ങുക. നിലവിലെ യൂട്യൂബ് പോളിസി അനുസരിച്ച് ചാനലിന് അവസാന 12 മാസത്തിനുള്ളിൽ 1000 സബ്സ്ക്രൈബേർസും 4000 വീഡിയോ വാച് ഹവേർസും(watch hours) ഉണ്ടെങ്കിൽ മോണിറ്റൈസേഷൻ എനേബ്ൾ ചെയ്യാൻ സാധിക്കും.
 വീഡിയോയിൽ വരുന്ന ഓരൊ പരസ്യത്തിനനുസരിച്ചാണ് പണം ലഭിക്കുന്നത്. ഇതിൽ എട്ട് മിനിട്ടുകൾക്ക് മുകളിലുള്ള വീഡിയോയിൽ ഒന്നിൽ കൂടുതൽ പരസ്യങ്ങളും ഉൾപെടുത്തി വരുമാനം വർധിപ്പിക്കാൻ സാധിക്കും.

3. വെബ്സൈറ്റ്
നല്ല രീതിയിൽ പണം സമ്പാദിക്കാൻ സാധിക്കുന്ന മറ്റൊരു മേഖലയാണ് വെബ്സൈറ്റ്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ യൂടൂബിൽ നിന്നും ലഭിക്കുന്നതിനേക്കാൾ പണം സമ്പാദിക്കാൻ സാധിക്കുന്ന ഒരു മേഖല യാണ് ഇത്. പക്ഷെ ഗൂഗിൾ അഡ്‌സെൻസിൻ്റെ അപ്പ്രൂവൽ ലഭിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അധികം ആളുകൾക്കും അറിയാത്ത ഒരു മേഖലയാണെങ്കിലും അതിന്റെ സാധ്യതകൾ മനസ്സിലാക്കി പണം സമ്പാദിക്കുന്നവർ നമുക്കു ചുറ്റും നിരവധിയുണ്ട്. ഫ്രീ ആയിട്ടും പ്രീമിയം ആയിട്ടും വെബ്സൈറ്റ് തുടങ്ങാവുന്നതാണ്. ഗൂഗിളിൻ്റെ തന്നെ ബ്ലോഗറിൽ ഫ്രീയായി തുടങ്ങാവുന്നതാണ്. അത് പോലെ വേർഡ്പ്രസ്സ് പോലെയുള്ളതിൽ പ്രീമിയം ആയിട്ടും തുടങ്ങാവുന്നതാണ്. ഇത് ഗൂഗിൾ അഡ്‌സെൻസ് പോളിസിക്കനുസരിച്ച് ലിങ്ക് ചെയ്ത് പണം സമ്പാദിക്കാൻ കഴിയു ന്നതാണ്. 

4.ആപ്ലിക്കേഷൻ നിർമ്മിക്കൽ
പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന മിക്ക ആപ്ലിക്കേഷനുകളിലും പരസ്യങ്ങൾ കാണാറില്ലേ..ഇതും ഗൂഗിൾ അഡ്‌സെൻസ് ഉപയോഗിച്ച് പണം സമ്പാദിക്കാൻ സാധിക്കുന്ന മറ്റൊരു മേഖലയാണ്. ഇങ്ങനെ അപ്ലിക്കേഷനുകൾ ഉണ്ടാക്കി അതിൽ നിന്നും ധാരാളമായി പണം സമ്പാദിക്കുന്ന ആളുകളുണ്ട്. പലരും അപ്ലിക്കേഷനിൽ പരസ്യങ്ങൾ വരുന്നുണ്ടെങ്കിലും ഇതിൽ നിന്നും പണം സമ്പാദിക്കാൻ സാധിക്കും എന്നറിയാത്തവരാണ്. അതുകൊണ്ട് തന്നെ പലരും ആദ്യമായി കേൾക്കുകയായിരിക്കും. അഡ്‌സെൻസിന്റെ സേവനമായ ആഡ്മൊബിലൂടെയാണ് ഇങ്ങനെ സമ്പാദിക്കുന്നത്. ഇതിലെ പണം ഗൂഗിൾ അഡ്സൻസിലേക്ക് ആക്കിയിട്ടാണ് പണം പിൻവലിക്കാൻ സാധിക്കുന്നത്‌. 

5. പ്രൊമോഷൻ
ഇന്ന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എടുത്തു നോക്കിയാലും മിക്കതിലും പ്രൊമോഷൻ ഉണ്ടായിരിക്കും. കാരണം പ്രൊമോഷൻ നല്ല രീതിയിൽ പണം സമ്പാദിക്കാൻ സാധിക്കുന്ന ഒരു മേഖലയാണ്. സോഷ്യൽ മീഡിയയിൽ കുറച്ചധികം ഫോളോവേഴ്സ് നമുക്കുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല കമ്പനി പ്രമോഷനുകളും ലഭിക്കുന്നതാണ്. ഫോളോവേഴ്സ് വർദ്ധിക്കുന്നതിനനുസരിച്ച് പ്രൊമോഷൻ ചെയ്യുന്നതിന്റെ പ്രതിഫലവും പ്രൊമോഷൻ ചെയ്യാനുള്ള വർക്കുകളും വർദ്ധിക്കും. ഏത് മേഖലയിലാണ്‌ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് അതിനനുസരിച്ചായിരിക്കും കമ്പനികൾ പ്രൊമോട്ട് ചെയ്യാൻ തിരഞ്ഞെടുക്കുക. എല്ലാ കമ്പനികളും അവരുടെ കമ്പനികളിലെ സാധനങ്ങൾ പ്രൊമോട്ട് ചെയ്യാൻ ഇങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് പണം കൊടുത്ത് പ്രൊമോഷൻ ചെയ്യിക്കുകയാണ് പതിവ്. ഇതിലും അപ്പുറം പല പ്രമോഷനുകളും ഇന്ന് നിലവിലുണ്ട്. 

6. ഒരു ട്യൂഷൻ തുടങ്ങുക
ഞമ്മൾ നന്നായി പഠക്കുന്നുണ്ടെങ്കിലും അത് മറ്റൊരാൾക്ക് പകർന്ന് കൊടുക്കുന്നതിലൂടെ അതിനെക്കുറിച്ച് നല്ല രീതിയിൽ നമുക്ക് പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന മറ്റൊരു മികച്ച രീതിയാണിത്. സ്വദേശത്തും വിദേശത്തും ആയി ഇന്ന് നിരവധി അവസരങ്ങളാണ് ഈ മേഖല യിലുള്ളത്(ഓൺലൈനിലൂടെ). ഇതിലൂടെ നല്ലൊരു വരുമാനം സമ്പാദിക്കാനും സാധിക്കും. ഈ കോവിഡ് സമയം നന്നായി ഉപയോഗപ്പെടുത്തിയാൽ നല്ലൊരു വരുമാനം ഇതിൽ നിന്നും സമ്പാദിക്കാം. ഇങ്ങനെയുള്ള ധാരാളം അവസരങ്ങൾ പല വെബ്സൈറ്റുകളിലും ഇന്ന് ലഭ്യമാണ്. 
ഇതൊക്കെ ഒരു പരിചയപ്പെടുത്തൽ മാത്രമാണ്. ഇതിലും കൂടുതൽ ജോലികളും അതിലെ സാധ്യതകളും യൂട്യൂബും മറ്റും ഉപയോഗപ്പെടുത്തി പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. പണിയെടുക്കുന്നതിന് മുമ്പ് തന്നെ യഥാർത്ഥമായ സാധ്യതകളെ മനസ്സിലാക്കാനും അതിനനുസരിച്ച് പണിയെടുക്കുകയും ചെയ്യുക. ഇതിലുള്ള മിക്ക ജോലികൾക്കും ഒരു എളുപ്പവഴി സോഷ്യൽ മീഡിയകളിലെ പല പ്ലാറ്റ്ഫോമുകളിലായി നല്ല രീതിയിലുള്ള ഫോളോവേഴ്സിനെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. ആദ്യം തന്നെ പണം ഇൻവെസ്റ്റ് ചെയ്യുന്ന ഓൺലൈൻ ജോബുകൾ പരമാവധി ഒഴിവാക്കുക. ഇങ്ങനെയുള്ളത് തട്ടിപ്പിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.



Post a Comment

Previous Post Next Post