ഫോണുകൾ സ്ലോ ആവാനുള പ്രധാന കാരണങ്ങൾ..!
1. ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റുകൾ
ഓരോ തവണയും ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യുമ്പോഴും അതിൽ എഴുതിയിട്ടുണ്ടാവും ബഗ് ഫിക്സസ്, ഒപ്റ്റിമൈസേഷൻ (bug fixes and optimization) ഇത് കാണുമ്പോൾ എല്ലാവരും വിചാരിക്കും update ചെയ്താൽ ഒന്നുകൂടെ പെർഫോമൻസ് വർദ്ധിക്കുമെന്ന്. പക്ഷേ യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. ഇൗ ആപ്ലിക്കേഷനുകൾ ഡെവലപ്പ് ചെയ്യുന്നവർ എപ്പോഴും update ചെയ്യുന്നത് ഏറ്റവും മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന പ്രോസാസറിന് അടിസ്ഥാനമാക്കി ആയിരിക്കും. അതുകൊണ്ട് തന്നെ ഓരൊ തവണയും അപ്ഡേറ്റ് ചെയ്യുമ്പോഴും ഏറ്റവും പുതിയതായി ഇറങ്ങുന്ന ഫോണുകളിൽ നല്ല രീതിയിൽ വർക് ചെയ്യുന്ന രീതിയിലായിരിക്കും അപ്ഡേറ്റ്. അതുകൊണ്ട് നിങ്ങൾക്കൊരു അപ്ഡേറ്റ് വരുന്ന സമയത്ത് പഴയ ഫോൺ ആണെന്നുണ്ടെങ്കിൽ ഓരോ തവണയും അപ്ഡേറ്റ് ചെയ്യുമ്പോഴും അത് നിങ്ങളുടെ ഫോണിന് വേണ്ടി ഒപ്റ്റിമൈസ് ചെയ്തത് ആയിരിക്കില്ല, അത് പുതിയ ഫോണിനുള്ളതാവും.
2. ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ
എല്ലാവർക്കും ഉണ്ടാവുന്ന സംശയമാണ് ആൻഡ്രോയിഡ് അപ്ഡേറ്റുകൾക്കനുസരിച്ച് തങ്ങളുടെയും ഫോണിലെ ആൻഡ്രോയ്ഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ എന്നത്. ഒരു പരിധി വരെ ഒപ്റ്റിമൈസ് ചെയ്ത് സാധിക്കുമെങ്കിലും ഈ അപ്ഡേറ്റ് ഫോണിന്റെ പെർഫോമൻസിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഫോൺ വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ആൻഡ്രോയ്ഡ് വേർഷൻ ആയിരിക്കും ആ ഫോണിന്റെ പ്രോസാസറിനും അതിലെ റാമിനും (RAM) ഒക്കെ പ്രോപ്പർ ആയി വർക് ചെയ്യാൻ സാധിക്കുന്ന വേർഷൻ.
3. കുറഞ്ഞ ഇന്റേണൽ മെമ്മറി
വളരെ അത്യാവശ്യമുള്ള ആപ്ലിക്കേഷനുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക. കാരണം അപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിന്റെ ചില ഫയലുകൾ ഫോണിൽ തന്നെ ഉണ്ടാവും. അങ്ങനെയുള്ള ഫയലുകൾ നിറഞ്ഞ് അത് നിങ്ങളുടെ സ്മാർട്ട് ഫോണുകളുടെ പെർഫോമൻസിനെ നല്ല രീതിയിൽ ബാധിക്കുന്നതാണ്
4. മൈക്രോ എസ് ഡി(Sd) കാർഡ്
മെമ്മറി കാർഡുകൾ വാങ്ങുമ്പോൾ ഏറ്റവും നല്ല ബ്രാന്റും അതുപോലെത്തന്നെ വില കുറഞ്ഞതും അന്വേഷിച്ചാണ് ഞമ്മൾ എല്ലാവരും വാങ്ങാറുള്ളത്. എന്നാൽ ഞമ്മൾ അറിയാതെ പോവുന്ന ഒരു കാര്യമുണ്ട്, അതിന്റെ ക്ലാസുകൾ(കാർഡിന്റെ മുകളിൽ ഒരു വട്ടത്തിനുള്ളിൽ എഴുതിയിട്ടുണ്ടാവും). ക്ലാസ്സ് 10 മൈക്രോ എസ് ഡി കാർഡൊക്കെയാണെങ്കിൽ നല്ല സ്പീഡിൽ റീഡും റൈറ്റും ചെയ്യാൻ സാധിക്കും. അതുകൊണ്ട് കുറഞ്ഞ ക്ലാസ്സിലുള്ള എസ്ഡി കാർഡുകൾ ഉപയോഗിക്കുന്ന ഫോണുകളെക്കാൾ സ്പീഡായിരിക്കും കൂടിയ ക്ലാസ്സിലുള്ള എസ്ഡി കാർഡുകൾ ഉപയോഗിക്കുന്ന ഫോണുകൾ.
5. ബാറ്ററി
എല്ലാവരും ഫോണുകൾ വാങ്ങുമ്പോൾ അതിന്റെ ബാറ്ററി ഹെൽത്ത് നൂറ് ശതമാനം ആയിരിക്കുമല്ലോ... എന്നാൽ കാലക്രമേണ ഞമ്മൾ ചാർജും ഡിസ്ചാർജും ചെയ്ത് വരുമ്പോൾ അതിനുള്ളിലെ കെമിക്കൽ റിയാക്ഷൻ സ്ലോ ആവുകയും അതിലൂടെ ബാറ്ററിയുടെ ഹെൽത്തും കുറയും. അതിലൂടെ ബാറ്ററിയിൽ നിന്നും വരുന്ന വൈദ്യുതിയുടെ അളവും കുറയും. അതുകൊണ്ട് തന്നെ പ്രൊസസറിലേക്ക് വരുന്ന പവർ കുറയുകയും അതിലൂടെ ഫോൺ സ്ലോ ആവാനും തുടങ്ങുന്നു.
6.പ്രൊസസർ
പ്രൊസസർ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് അതിന്റെ ചൂട് കുറവായിരിക്കുന്ന സമയത്താണ്. അപ്പോൾ അധികം ചൂടുള്ള സമയത്ത് ഉപയോഗിക്കുന്നതിനെക്കാൾ സ്പീഡായിരിക്കും ചൂടില്ലാത്ത സമയത്ത്. അതിക കാലം ഉപയോഗിക്കാതത് കൊണ്ടും അതിന്റെ കമ്പോണെന്റ്സുകളൊക്കെ ഡാമേജ് സംഭവിക്കാത്തതിനാലും തന്നെ പുതിയ ഫോണുകളിലെ കൂളിംഗ് സിസ്റ്റമൊക്കെ നല്ല രീതിയിൽ വർക്ക് ചെയ്യും. എന്നാൽ കുറച്ച് കാലം കഴിഞ്ഞാൽ ആ ചൂടിന്റെ ഫലമായി അതിന്റെ പ്രൊസസറിനും അത് താങ്ങാൻ കഴിയാത്ത അവസ്ഥ വരികയും ഫോൺ ഹാങ് ആവാനും തുടങ്ങുന്നു.
ഈ പ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ
1. ഫോണുകൾ പഴകും തോറും അപ്ലിക്കേഷനുകളുടെ അപ്ഡേറ്റുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
2. ഫോണിലുള്ള ആൻഡ്രോയ്ഡ് വേർഷൻ മാറ്റാതിരിക്കുക.
3.ഫോണുകൾ ആറ് മാസം കൂടുമ്പോൾ റീസെറ്റ് ചെയ്യുക. മുഴുവൻ ഡാറ്റകളും ക്ലിയർ ചെയ്യുക.
4. ഫോണിലെ ഇന്റേണൽ സ്റ്റോറേജ് പരമാവധി ഫ്രീയായി നിർത്താൻ ശ്രമിക്കുക. ക്ലാസുകൾ കൂടിയിട്ടുള്ള മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിക്കുക.ഇടക്കിടക്ക് മെമ്മറി ഫോർമാറ്റ് ചെയ്യുക.
5. 20% ചാർജ് ആവുമ്പോൾ തന്നെ ചാർജ് ചെയ്യാൻ പരമാവധി ശ്രമിക്കുക. ഫുൾ ടൈം ചാർജിൽ വെച്ച് ഫോൺ ഉപയോഗിക്കാതിരിക്കുക.
Post a Comment